സാമ്പത്തിക വർഷാവസാനം കേന്ദ്രം കേരളത്തെ കരുക്കിയെന്നും കേന്ദ്രം നികുതി വിഹിതം വെട്ടിക്കുറച്ചു. വായ്പ പരിധി കുറച്ചു, എന്നിട്ടും തനത് നികുതി വരുമാനത്തിലൂടെ കോരളം പിടിച്ചുനിന്നുവെന്നും ധനമന്ത്രി വ്യക്തമാക്കി. 2023-24 വർഷത്തെ 12.60 ശതമാനത്തിൽ നിന്ന് 15.68 ശതമാനത്തിലേക്കാണ് 2024-25ൽ പൊതുകടം ഉയർന്നത്. എന്നാൽ പൊതുകടവും ആഭ്യന്തര വളർച്ചയും തമ്മിലെ അനുപാതം മുൻ വർഷത്തെ 23.60 ശതമാനത്തിൽ നിന്ന് 2024-25ൽ 24.83 ആയി വർധിച്ചു.
കേന്ദ്രത്തിന്‍റെ സംസ്ഥാനത്തോടുള്ള അഗവണനക്കിടയിലും സംസ്ഥാനത്ത് വികസനത്തിൽ കുറവുണ്ടായിട്ടില്ല, തൊടു ന്യായം പറഞ്ഞ് കേന്ദ്രം അര്‍ഹമായ വിഹിതം വെട്ടുകയാണ്. സംസ്ഥാനത്തിന്‍റെ കടം താങ്ങാവുന്ന പരിധിയിലാണെന്നും കെഎൻ ബാലഗോപാൽ വ്യക്തമാക്കി. ഈ സർക്കാർ രണ്ടാം ഭരണം പൂർത്തിയാക്കുമ്പോഴേക്ക്, പത്ത് വർഷത്തിനിടെ 54 ആയിരം കോടി ക്ഷേമ പെൻഷനായി ജനങ്ങളിലേക്ക് എത്തിച്ചതെന്നും ധനമന്ത്രി വ്യക്തമാക്കി.