താൻ ഇപ്പോഴും എൽഡിഎഫിന്റെ നിലപാട് ശരിയാണെന്ന് കരുതുന്നയാളാണെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഉപതെരഞ്ഞെടുപ്പ് ഫലം ഭരണ വിലയിരുത്തലായി കാണാൻ കഴിയില്ലെന്നും അദ്ദേഹം. എൻഡിഎ മുന്നണിയിൽ പാർട്ടികൾ തമ്മിൽ കൂട്ടയടിയാണ്, ഇടതു സർക്കാറിന്റെ ഐശ്വര്യമാണ് എൻഡിഎ എന്നും കരുതുന്നതായും വെള്ളാപ്പള്ളി നടേശൻപറഞ്ഞു. യുഡിഎഫ് തന്നെ ജയിലിൽ അടക്കാനാണ് നോക്കിയിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വഖഫ് വിഷയത്തിൽ സർക്കാർ ഒരു വിഭാഗത്തിന് അനുകൂലമായി നിൽക്കുന്നുവെന്ന് ആരെങ്കിലും പറഞ്ഞാൽ അതിനെ തെറ്റ് പറയാൻ കഴിയില്ല. മതാധിപത്യ നിലപാട് സ്വീകരിക്കുന്നതായും പണാധിപത്യ നിലപാട് സ്വീകരിക്കുന്നതായും ആക്ഷേപം ഉയർന്നു വരും. ജുഡീഷ്യൽ കമ്മിഷൻ ഒന്നിനും ശാശ്വതമായ പരിഹാരമല്ലെന്നും വെള്ളാപ്പള്ളി വിമർശിച്ചു.