കൊണ്ടോട്ടി ബസ് സ്റ്റാന്‍ഡിലാണ് കേസിനാസ്പദമായ സംഭവം. കോഴിക്കോട്ടേക്കുള്ള സ്വകാര്യ ബസിൽ യാത്രക്കാരുടെ തിരക്കിനിടെ അടുത്തുണ്ടായിരുന്ന കുഞ്ഞിന്റെ പാദസരം ഇയാള്‍ ഊരിയെടുക്കുകയായിരുന്നു. ബസിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞത്.സംഭവ ശേഷം ഒളിവില്‍ പോയ സബാഹ് വയനാട്ടിലെ വിവിധ പ്രദേശങ്ങളിൽ കഴിഞ്ഞുവരുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ വയനാട് പൊലീസിന്റെ സഹായത്തോടെ കൊണ്ടോട്ടി ഇന്‍സ്പെക്ടര്‍ പി.എം. ഷമീറിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘവും ആന്റി തെഫ്റ്റ് സ്ക്വാഡും ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്ത