കുട്ടികളുമായെത്തിയ സ്കൂൾ ബസിനു നേരെ പാഞ്ഞടുത്തു പടയപ്പ..കുട്ടികൾ…



വിദ്യാർത്ഥികളുമായി എത്തിയ സ്കൂൾ ബസ് പടയപ്പയ്ക്ക് മുൻപിൽപ്പെട്ടു. ഇടുക്കിയിലെ നെറ്റിമേടിനും കുറ്റിയാർ വാലിക്കും ഇടയിലാണ് സംഭവമുണ്ടായത്. സ്കൂൾ വിട്ട് വരുന്നതിനിടെ ബസ് പടയപ്പയുടെ മുന്നിൽ പെടുകയായിരുന്നു. ആനയെ കണ്ടതോടെ സ്കൂൾ ബസ് നിർത്തിയിട്ടു. എന്നാൽ ബസിന് നേരെ പടയപ്പ പാഞ്ഞടുത്തു. 

ഈ സമയത്ത് കുട്ടികൾ ഭീതിയോടെ നിലവിളിച്ചു. പിന്നീട് ബസ് പിറകോട്ടെടുത്താണ് ആനയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്. ഈ സമയത്ത് ഒരു ബൈക്ക് യാത്രക്കാരനും കാട്ടാനയുടെ മുന്നിൽപ്പെട്ടിരുന്നു. അയാൾ ബൈക്ക് പിറകോട്ടെടുത്തതോടെ താഴെ വീഴുകയും ചെയ്തു.
أحدث أقدم