യാത്രയ്ക്കിടെ കാറിന് തീ പിടിച്ചു...



കണ്ണൂരിൽ ആൾട്ടോ കാറിന് യാത്രയ്ക്കിടെ തീപിടിച്ചു. കണ്ണൂർ സെൻട്രൽ ജയിലിന് മുന്നിലാണ് സംഭവം. രണ്ടുപേരാണ് കാറിൽ ഉണ്ടായിരുന്നത്. ചെട്ടിപ്പീടിക സ്വദേശികളാണ് ഇരുവരും. തീപിടിച്ച കാ‌ർ പൂർണമായി കത്തിനശിച്ചു. ഫയർഫോഴ്‌സെത്തിയാണ് തീ അണച്ചത്. അപകടത്തിൽ ആളപായമില്ല.

ബോണറ്റിൽ നിന്ന് പുക ഉയരുന്നത് കണ്ട് കാറിലുണ്ടായിരുന്നവർ വാഹനം നിറുത്തി പുറത്തേക്ക് ഇറങ്ങിയതിനാൽ വൻ അപകടം ഒഴിവായി.

Previous Post Next Post