
തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരത്ത് രണ്ടുവയസുകാരി ദേവേന്ദുവിൻ്റെ കൊലപാതകത്തിൽ ദുരൂഹത തുടരുന്നു. പ്രതിയായ അമ്മാവൻ ഹരികുമാറും കുഞ്ഞിൻ്റെ അമ്മ ശ്രീതുവും തമ്മിലെ ബന്ധത്തെ കുറിച്ച് കൂടുതൽ അന്വേഷണത്തിലാണ് പൊലീസ്. കുഞ്ഞിനെ കൊന്നത് താൻ മാത്രമാണെന്ന ഹരികുമാറിൻ്റെ മൊഴി ഇപ്പോഴും പൊലീസ് വിശ്വസിച്ചിട്ടില്ല. ശ്രീതുവിനെതിരെ ഭർത്താവും ഭർതൃ പിതാവും മൊഴി നൽകി. മരണത്തിൽ ശ്രീതുവിൻ്റെ പങ്ക് പരിശോധിക്കണമെന്ന് ഭർത്താവും അച്ഛനും ആവശ്യപ്പെട്ടു. അതിനിടെ, ശ്രീതുവിൻ്റെ ഗുരുവായ മന്ത്രിവാദി ദേവിദാസൻ എന്ന പ്രദീപ് കുമാറിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.