പെരുന്നാൾ ആഘോഷത്തോടനുബന്ധിച്ച് പടക്കം പൊട്ടിക്കുന്നതിനിടയിൽ ഗുണ്ട് പൊട്ടിത്തെറിച്ചുണ്ടായ അപകടം; ഒരാൾ മരിച്ചു


മാള തെക്കൻ താണിശ്ശേരി സെന്റ് സേവിയെഴ്‌സ് പള്ളിയിൽ പെരുന്നാൾ ആഘോഷത്തോടനുബന്ധിച്ച് പടക്കം പൊട്ടിക്കുന്നതിനിടയിൽ ഗുണ്ട് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തെ തുടർന്ന് ഒരാൾ മരിച്ചു. താണിശ്ശേരി സ്വദേശി പറേക്കാടൻ വീട്ടിൽ ഫ്രാൻസിസ് (54) ആണ്‌ മരിച്ചത്. അപകടം നടന്ന ഉടൻ തന്നെ ഫ്രാൻസിസിനെ മാളയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
أحدث أقدم