നൈറ്റ് പട്രോളിങ്ങിനിടെ കൈക്കൂലി ; വിജിലൻസിന്റെ ഓപ്പറേഷൻ മിഡ്നൈറ്റിൽ കുടുങ്ങി എസ്.ഐ അടക്കം ഒൻപത് പൊലീസുകാർ; ഡ്രൈവർ സീറ്റിനടിയിൽ ഒളിപ്പിച്ച 2000 രൂപ പിടികൂടി


കൊച്ചി :വിവിധ സ്ഥലങ്ങളിൽ വിജിലൻസിന്റെ ഓപ്പറേഷൻ മിഡ്നൈറ്റിൽ കുടുങ്ങി എസ്.ഐ അടക്കം പൊലീസുകാർ. മണ്ണാർക്കാട് ഹൈവേ സ്ക്വാഡ് സംഘത്തിൽ നിന്ന് പിടികൂടിയത് 2850 രൂപ.പെരുമ്പാവൂരിൽ കൺട്രോൾ റൂം വാഹനത്തിലെ ഉദ്യോഗസ്‌ഥരിൽ നിന്ന് 2000 രൂപ പിടികൂടി.
ഡ്രൈവർ സീറ്റിനടിയിലായിരുന്നു പൊലീസുകാർ പണം ഒളിപ്പിച്ചത്. മദ്യലഹരിയിലായിരുന്നു മുവാറ്റുപുഴ ഫ്ലയിങ് സ്ക്വാഡിലെ സി.പി.ഒയും പിടിയിൽ.

എസ്.ഐയും എ.എസ്.ഐമാരുമടക്കം ഒൻപത് പേർ പിടിയിലായി. തൃശൂർ, എറണാകുളം, പാലക്കാട് ജില്ലകളിൽ എസ്പ‌ി എസ്. ശശിധരന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. അറുപതിലേറെ ഉദ്യോഗസ്ഥർ പരിശോധനയിൽ പങ്കെടുത്തു
Previous Post Next Post