കോട്ടയം കോളേജിലെ റാഗിങ്.. പ്രിൻസിപ്പാളിനെയും പ്രൊഫസറെയും സസ്‌പെൻഡ് ചെയ്തു…




കോട്ടയം നഴ്സിങ് കോളേജ് പ്രിൻസിപ്പാളിനെയും വാർഡന്റെ ചുമതലയുള്ള അസി. പ്രൊഫസറെയും സസ്പെൻഡ് ചെയ്തു. റാഗിംങ് തടയുന്നതിലും ഇടപെടുന്നതിലും വീഴ്ച പറ്റിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. കൂടാതെ ഹൗസ് കീപ്പർ കം സെക്യൂരിറ്റിയെ അടിയന്തരമായി നീക്കം ചെയ്യാനും നിർദ്ദേശമുണ്ട്. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ അന്വേഷണത്തിന് പിന്നാലെയാണ് നടപടി.


Previous Post Next Post