ബസിൽ നടത്തിയ പരിശോധനക്കിടെ കഞ്ചാവുമായി യുവതി പൊലീസ് പിടിയിൽ.


ബസിൽ നടത്തിയ പരിശോധനക്കിടെ യുവതി പൊലീസ് പിടിയിൽ.വയനാട് വൈത്തിരി സ്വദേശിനി പ്രീതു ജി നായരാണ് കഞ്ചാവുമായി മുത്തങ്ങ ചെക്ക് പോസ്റ്റില്‍ നടത്തിയ പരശോധനക്കിടെ പിടിയിലായത്.45 ഗ്രാം കഞ്ചാവാണ് ഇവരുടെ കൈവശം ഉണ്ടായിരുന്നത്.ഇന്നലെ  ഉച്ചക്ക് 1.30ഓടെ നടത്തിയ പരിശോധനയിലാണ് പ്രീതു ജി നായര്‍ പിടിയിലായത്.


കെഎസ്ആര്‍ടിസി ബസിലായിരുന്നു കഞ്ചാവുമായി പ്രീതുവിന്റെ യാത്ര.മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റിസെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ ജെ സന്തോഷും സംഘവും ചേര്‍ന്നാണ് ചെക്ക് പോസ്റ്റില്‍ ബസ് തടഞ്ഞത്. തുടര്‍ന്ന് നടത്തിയ പരിശോധനയ്ക്കിടെ പരുങ്ങിയ പ്രീതുവിന്റെ കൈയ്യില്‍ കഞ്ചാവ് പൊതി കണ്ടെത്തുകയായിരുന്നു.


أحدث أقدم