15കാരിയെ സുഹൃത്തുക്കൾ ചേർന്ന് പീഡിപ്പിച്ചതായി പരാതി; പൊലീസ് കേസെടുത്തു





കോഴിക്കോട്: 15കാരിയെ സമപ്രായക്കാർ ചേർന്ന് പീഡനത്തിനിരയാക്കിയതായി പരാതി. കോഴിക്കോട് ഫറോക്കിലാണ് സംഭവം. കൗൺസിലിങ്ങിനിടെയാണ് തന്നെ പീഡനത്തിനിരയാക്കിയെന്ന് പെൺകുട്ടി വെളിപ്പെടുത്തിയത്.

സമപ്രായക്കാരായ സുഹൃത്തുകൾ ചേർന്ന് പീഡനത്തിനിരയാക്കിയെന്നും ഒപ്പമുണ്ടായിരുന്ന 11കാരൻ പീഡന ദൃശ‍്യങ്ങൾ പകർത്തിയെന്നുമായിരുന്നു വെളിപ്പെടുത്തൽ.

സംഭവത്തിൽ നല്ലളം പൊലീസ് കേസെടുത്തു. ഒരാഴ്ച മുമ്പാണ് സംഭവം നടന്നതെന്നാണ് വിവരം.
أحدث أقدم