
കെ രാധാകൃഷ്ണൻ എം പിക്ക് നേരെ ജാതി അധിക്ഷേപ കമന്റിട്ടയാളെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. മായന്നൂര്‍ സ്വദേശി വിപിനെയാണ് റിമാൻഡ് ചെയ്തത്. പ്രാദേശിക ചാനൽസംപ്രേഷണം ചെയ്ത വാര്‍ത്തയിലെ യുട്യൂബ് കമന്റ് ബോക്‌സിലാണ് ഇയാള്‍ ജാതി അധിക്ഷേപം നടത്തിയത്.
യു എ ഇയിലായിരിക്കെയാണ് പ്രതി യുട്യൂബില്‍ ജാതി അധിക്ഷേപം നടത്തിയത്. സംഭവത്തില്‍ മുള്ളൂര്‍ക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി തങ്കപ്പന്‍ പഴയന്നൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ പ്രതിയെ പൊലീസ് പിടികൂടി കോടതിയില്‍ ഹാജരാക്കി.റിമാന്റ് ചെയ്തു.