സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിങിലാണ് കുട്ടി ഇക്കാര്യം തുറന്ന് പറയുന്നത്. തുടര്‍ന്ന്, അധ്യാപകരും കുടുംബാംഗങ്ങളും സംശയം ഉറപ്പാക്കി പോലീസിനെ അറിയിക്കുകയായിരുന്നു. നല്ലളം സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്.വിവരമറിഞ്ഞ പോലീസ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ അറിയിച്ചതായും പറഞ്ഞു. സംഭവത്തില്‍ തിങ്കളാഴ്ച മൂന്നു കുട്ടികളെയും കമ്മിറ്റിക്ക് മുന്‍പാകെ ഹാജരാക്കാന്‍ പോലീസിനോട് നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്. പീഡിപ്പിച്ചവരും ദൃശ്യങ്ങള്‍ പകര്‍ത്തിയവനും വിദ്യാര്‍ത്ഥികളായതിനാല്‍, പോക്സോ നിയമ പ്രകാരമുള്ള നടപടികളിലേക്ക് പൊലീസ് നീങ്ങുകയാണ്. കുട്ടികളുടെ മനസികാവസ്ഥയും ഭാവിയുമെല്ലാം കണക്കിലെടുത്ത് കോടതി മേല്‍നോട്ടത്തിലായിരിക്കും തുടര്‍ന്നുള്ള നടപടി ക്രമങ്ങളെന്ന് അധികൃതര്‍ പറഞ്ഞു.