പാമ്പാടി കാളച്ചന്തയിലെ കലുങ്ക് പണി തീർന്നിട്ടും കുഴി അടക്കാതെ ഹൈവേ .. കുഴിയിൽ വീണ് നടുവൊടിഞ്ഞ് വാഹന യാത്രികർ


✒️  ജോവാൻ മധുമല

പാമ്പാടി : പാമ്പാടിയിൽ  ഹൈവേയുടെ റോഡ് വികസനത്തിൻ്റെ ഭാഗമായി പാമ്പാടി ടൗൺ മുതൽ കാളച്ചന്തവരെ ഉള്ള ഭാഗത്ത് റോഡിൻ്റെ ഒരു വശത്ത് ഓടനിർമ്മാണവും ഒപ്പം കാളച്ചന്ത കലുങ്ക് നിർമ്മാണവും 90%  പൂർത്തീകരിച്ചു എങ്കിലും കലുങ്ക് പണിയുടെ ഭാഗമായി  പുതിയ സ്ളാബുകൾ
ഇട്ട ശേഷം കോൺക്രീറ്റ് ഇട്ട് റോഡ് ലെവൽ ആക്കാത്തത് വലിയ അപകടങ്ങൾക്ക് വഴിവെയ്ക്കുന്നു 

തിരക്കേറിയ ഈ ഭാഗത്ത് വേഗതയിൽ എത്തുന്ന വാഹനങ്ങൾ കലുങ്കിൻ്റെ ഗട്ടറിൽ വീഴുന്നത് സ്ഥിരം കാഴ്ച്ചയാണ് 
നിരവധി ഇരുചക്രവാഹന യാത്രികൾ ഇതിൽ വീണ് രാത്രി കാലത്ത് അപകടം പറ്റിയിട്ടുണ്ട് എന്ന് സമീപത്തുള്ള വ്യാപാരികൾ പാമ്പാടിക്കാരൻ ന്യൂസിനോട് പറഞ്ഞു 
കൂടാതെ ഈ ഗട്ടർ മൂലം തിരക്കുള്ള സമയത്ത് ഗതാഗതക്കുരുക്കും അനുഭവപ്പെടുന്നുണ്ട് 
ഉടൻ തന്നെ ഈ ഭാഗത്തെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കണമെന്നാണ് നാട്ടുകാരുടെയും ,ഓട്ടേറിക്ഷാ സുഹൃത്തുക്കളുടെയും ആവശ്യം
أحدث أقدم