കൊച്ചി: ഹോട്ടല്‍ കേന്ദ്രീകരിച്ചുള്ള അനാശാസ്യപ്രവര്‍ത്തനത്തില്‍ 11 യുവതികള്‍ പിടിയില്‍. വൈറ്റിലയിലെ ആര്‍ക്ടിക് ഹോട്ടലിലെ ലഹരി പരിശോധനയ്ക്കിടെയാണ് യുവതികള്‍ പിടിയിലാവുന്നത്. സ്പായുടെ മറവിലായിരുന്നു അനാശാസ്യ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു.
ലഹരി ഇടപാട് നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസും ഡാന്‍സാഫും സംഘവും പരിശോധനയക്കായി ഹോട്ടലിൽ എത്തുന്നത്. എന്നാല്‍ പരിശോധനയില്‍ ലഹരി കണ്ടെത്താനായില്ലെന്നാണ് വിവരം.
അതിനിടെയാണ് സ്പായുടെ മറവില്‍ അനാശാസ്യം നടത്തിവരുന്ന പതിനൊന്നു യുവതികളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സൗത്ത് എസിപിയുടെ നേതൃത്വൽ നടത്തിയ പരിശോധനയിൽ കസ്റ്റഡിയിലെടുത്ത 11 പേരും മലയാളികളാണ് പൊലീസ് അറിയിച്ചു.