തിരുവനന്തപുരം: ഇന്ത്യയും പാക്കിസ്ഥാനും വെടിനിർത്തൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ സംസ്ഥാന സർക്കാരിന്‍റെ വാർഷികാഘോഷം 13 മുതൽ മുൻ നിശ്ചയിച്ച പ്രകാരം നടത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി.
ജില്ലാ-സംസ്ഥാനതല യോഗങ്ങളും എന്‍റെ കേരളം പ്രദർശനവും മേഖലാ അവലോകന യോഗങ്ങളും 13 മുതൽ നടക്കും. മാറ്റിവെച്ച മലപ്പുറം ജില്ലാതല യോഗം ഉൾപ്പെടെയുള്ളവയുടെ തീയതി പിന്നീട് അറിയിക്കും.വെടിനിർത്തൽ പ്രഖ്യാപനത്തെ മുഖ്യമന്ത്രി സ്വാഗതം ചെയ്തു.