ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാകിസ്ഥാൻ്റെ വെടിവയ്പ്പ്;15 മരണം
Kesia Mariam0
ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാകിസ്ഥാൻ നടത്തിയ വെടിവയ്പ്പിൽ കശ്മീരിലെ പൂഞ്ച് സെക്ടറിൽ 15 പേർ കൊല്ലപ്പെട്ടു. പൂഞ്ച് സ്വദേശികളായ കശ്മീരികളാണ് മരിച്ചവരെല്ലാം. 43 പേർക്ക് പരിക്കേറ്റു. ഇവരെ വിവിധ ആശുപത്രികളിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. പൂഞ്ചിൽ അതിർത്തി പ്രദേശത്തെ മലമുകളിൽ നിലയുറപ്പിച്ച പാക് സൈനികർ നിരപരാധികളായ കശ്മീരികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. വീടുകളടക്കം ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത്. പ്രദേശത്തെ സലാമാബാദിലെത്തിയ ഏഷ്യാനെറ്റ് ന്യൂസ് സംഘം ആക്രമണത്തിൻ്റെ ദൃശ്യങ്ങൾ പുറത്തെത്തിച്ചിരുന്നു. ഇന്ത്യൻ സൈന്യം നടത്തിയ പ്രത്യാക്രമണത്തിൽ മൂന്ന് പാക് സൈനികർ കൊല്ലപ്പെട്ടു.