‘ എസ് സി/എസ് ടി വിഭാഗങ്ങളെ ഒഴിവാക്കി’.. കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി കൊടിക്കുന്നില്‍ സുരേഷ്….


കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി കൊടിക്കുന്നില്‍ സുരേഷ് എംപി. തദ്ദേശ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിര്‍ണയത്തിനായി രൂപീകരിച്ച കോര്‍ കമ്മിറ്റിയില്‍ നിന്ന് എസ് സി, എസ് ടി വിഭാഗങ്ങളെ ഒഴിവാക്കിയെന്നാണ് ആരോപണം. കെപിസിസി പ്രസിഡന്റിനോട് പറഞ്ഞിട്ടും നടപടിയുണ്ടായില്ലെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. ഇത് ഗുരുതരമായ അനീതിയാണെന്നും വിവേചനമാണെന്നും കൊടിക്കുന്നില്‍ സുരേഷ് ആരോപിച്ചു.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രൂപീകരിക്കുന്ന കമ്മിറ്റികളില്‍ എസ് സി, എസ് ടി പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് കെപിസിസിയും ഹൈക്കമാര്‍ഡും നിര്‍ദ്ദേശിച്ചിട്ടും അത് തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോര്‍ കമ്മിറ്റി രൂപീകരിച്ചപ്പോള്‍ പാലിച്ചില്ലെന്നാണ് കൊടിക്കുന്നില്‍ സുരേഷിന്റെ ആക്ഷേപം.

കോര്‍ കമ്മിറ്റികളില്‍ എസ് സി എസ് ടി പ്രാതിനിധ്യം ഉറപ്പാക്കണമെന്നും സാമൂഹ്യഘടന അങ്ങനെയാണെന്നും ചൂണ്ടിക്കാട്ടി വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേരളത്തിന്റെ ചുമതലയുള്ള നേതാവ് ദീപാദാസ് മുന്‍ഷിക്ക് കൊടിക്കുന്നില്‍ സുരേഷ് കത്തയച്ചു. ഇത് കോണ്‍ഗ്രസിന്റെ സംസ്ഥാന നേതൃത്വത്തെ പ്രതിരോധത്തിലാക്കുകയാണ്.

Previous Post Next Post