ചാർമിനാറിനു സമീപത്തുണ്ടായ തീപിടിത്തം; മരണസംഖ‍്യ 17 ആയി

A fire broke out near Charminar; Death toll reaches 17



ഹൈദരാബാദ്: തെലുങ്കാനയിലെ ചാർമിനാറിനു സമീപത്തുണ്ടായ തീപിടിത്തത്തിൽ മരണസംഖ‍്യ 17 ആയി ഉയർന്നു. അപകടത്തിൽ മരിച്ചവരിൽ 9 പേരും കുട്ടികളാണെന്നാണ് വിവരം. ചാർമിനാറിന് അടുത്തുള്ള ഗുൽസാർ ഹൗസിന് സമീപം ഞായറാഴ്ച പുലർച്ചെയോടെയായിരുന്നു തീപിടിത്തമുണ്ടായത്.

അപകടത്തിൽ 20ഓളം പേർ ചികിത്സയിൽ കഴിയുകയാണെന്നാണ് വിവരം. പതിനൊന്നോളം ഫയർ ഫോഴ്സ് ഉദ‍്യോഗസ്ഥർ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഷോർട്ട് സർക‍്യൂട്ട് ആണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

Previous Post Next Post