ലാഹോർ: പാക്കിസ്ഥാനിലെ പഞ്ചാബിൽ പേമാരിയിലും കൊടുങ്കാറ്റിലും 20 മരണം. 150 പേർക്കു പരുക്ക്. ശനിയാഴ്ച വൈകിട്ടാണു സംഭവം. കൊടുങ്കാറ്റിൽ റോഡ്, വ്യോമഗതാഗതം തടസപ്പെട്ടു. വൈദ്യുതി സംവിധാനങ്ങൾ തകരാറിലായി. ഇസ്‌ലാമാബാദിലും ഖൈബർ പഖ്തൂൺഖ്വയിലും കൊടുങ്കാറ്റ് നാശമുണ്ടാക്കി. നിരവധി മരങ്ങൾ കടപുഴകി.
കറാച്ചിയിൽ നിന്നു ലാഹോറിലേക്കെത്തിയ വിമാനം ലാഹോർ വിമാനത്താവളത്തിൽ ഇറങ്ങാൻ ശ്രമിച്ചപ്പോൽ കൊടുങ്കാറ്റിൽ ആടിയുലഞ്ഞെങ്കിലും അദ്ഭുതകരമായി രക്ഷപെട്ടു. പിന്നീടു വിമാനം കറാച്ചിയിലേക്കു തിരികെപ്പറന്നു.