പ്രസിഡന്റ് ഡോ. ടി. എൻ. പരമേശ്വരക്കുറുപ്പിന്റെ അധ്യക്ഷതയിൽ നടക്കുന്ന സമ്മേളനം പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ടോമിച്ചൻ ജോസഫ് ഉത്ഘാടനം ചെയ്യും. പനച്ചിക്കാട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ആനി മാമ്മൻ മുഖ്യ പ്രഭാഷണം നടത്തും.
പള്ളം ബ്ലോക്ക് വൈസ് പ്രസിഡന്റ് രജനി അനിൽ, ജില്ലാ പഞ്ചായത്ത് മെമ്പർ പി. കെ വൈശാഖ്, പഞ്ചായത്ത് മെമ്പർമാരായ എൻ. കെ. കേശവൻ, ഡോ. ലിജി വിജയകുമാർ, വയോജന വേദി സെക്രട്ടറി സി. കെ. മോഹനൻ, ട്രഷറർ പി. പി. നാണപ്പൻ, ജോ. സെക്രട്ടറി ഭൂവനേശ്വരി അമ്മ, ലൈബ്രറി കൗൺസിൽ നേതൃ സമിതി കൺവീനർ കെ. എസ്. സജീവ്, കെ. ദേവകി തുടങ്ങിയവർ പ്രസംഗിയ്ക്കും.