ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് വാഹനാപകടം;2 പേർ മരിച്ചു, ഒരാൾക്ക് ​ഗുരുതര പരിക്ക്


നരിയാപുരത്തുണ്ടായ വാഹനാപകടത്തിൽ രണ്ടു പേർ മരിച്ചു. സോജൻ, ദീപൻ എന്നിവരാണ് അപകടത്തിൽ മരിച്ചത്. സ്കൂട്ടറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ പരിക്കേറ്റ രണ്ടുപേരുടെയും ആരോ​ഗ്യ നില അതീവ ഗുരുതരമായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. ഒരാളെ ഗുരുതരാവസ്ഥയിൽ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചവരുടെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

أحدث أقدم