പാറക്കടവ്: കോട്ടയം പാറക്കടവിൽ വള്ളം മറിഞ്ഞ് 2 പേർ മരിച്ചു. കൊല്ലാട് സ്വദേശികളായ ജോബി വി.ജെ (36), അരുൺ സാം(37) എന്നിവരാണ് മരിച്ചത്. മീൻ പിടിക്കാൻ വള്ളത്തിൽ പോയവരാണ് അപകടത്തിൽപ്പെട്ടത്. ഒരാൾ രക്ഷപ്പെട്ടു.
ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു അപകടം. വള്ളം കയറിയ പാടത്തിന് നടുവിലൂടെ വള്ളത്തിൽ പോവുന്നതിനിടെയാണ്അപകടമുണ്ടായത്.
മൂന്നംഗ സംഘമാണ് വള്ളത്തിലുണ്ടായിരുന്നത്. വള്ളം മറിഞ്ഞതോടെ ഏറെ നേരം 2 പേരും വള്ളത്തിൽ പിടിച്ചു നിന്നെങ്കിലും വള്ളം മുങ്ങിയതോടെ ഇരുവരും മുങ്ങിപ്പോവുകയായിരുന്നു. മൂന്നാമൻ രണ്ട് പേരെയും രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും അതിന് സാധിക്കാതെ നീന്തി രക്ഷപ്പെട്ടു.