ജമ്മു കശ്മീരിൽ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; 2 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്





ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ചിൽ ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ടു പേർ മരിക്കുകയും 25 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. പൂഞ്ച് ജില്ലയിലെ ഘാനി മെന്ദർ ഏരിയയിൽ ചൊവ്വാഴ്ച രാവിലെയോടെയാണ് അപകടമുണ്ടായത്.

ഘാനി സ്വദേശിയായ മൊഹദ് മജീദ് (45), കസ്ബ്ലാരി സ്വദേശി നൂർ ഹുസൈൻ എന്നിവരാണ് മരിച്ചത്. പരുക്കേറ്റവരെ മെന്ദറിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു. പരുക്കേറ്റവരിൽ 9 പേരുടെ ആരോഗ‍്യനില ഗുരുതരമാണെന്നാണ് വിവരം.


أحدث أقدم