സുഹൃത്തിനെയും അമ്മയെയും വീട്ടിൽ കയറി കുത്തിപ്പരുക്കേൽപ്പിച്ചു; യുവാവ് അറസ്റ്റിൽ




പാലക്കാട്: സുഹൃത്തിനും അമ്മയെയും വീട്ടിൽ കയറി കുത്തിപ്പരുക്കേൽപ്പിച്ച സംഭവത്തിൽ യുവമോർച്ച പ്രവർത്തകന്‍ അറസ്റ്റിൽ. തേങ്കുറുശി വാണിയംപറമ്പ് സ്വദേശികളായ സുജ (50), അനുജിൽ (29) എന്നിവരെ ആക്രമിച്ച സംഭവത്തിൽ രാഹുൽ (29) ആണ് പിടിയിലായത്. യുവമോർച്ച ബിജെപി മുൻ മണ്ഡലം ഭാരവാഹി കൂടിയാണ് രാഹുൽ.

തിങ്കളാഴ്ച രാത്രി രാഹുലും സുഹൃത്തായ അജുവും ചേർന്ന്, അനുജിലിന്‍റെ വീട്ടിൽ കയറി ഇരുവരെയും കുത്തുകയായിരുന്നു. ആക്രമണത്തിനു പിന്നിൽ വ്യക്തി വൈരാഗ്യമാണെന്നും ചേരിപ്പോരും വാക്കുതർക്കവുമാണെന്നും വിവരമുണ്ട്. തുടർന്ന് രാഹുലിനെതിരേ പൊലീസ് വധശ്രമത്തിന് കേസെടുത്തു. ഇയാൾക്കൊപ്പമുണ്ടായിരുന്ന കൂട്ടുപ്രതി അജുവിനായുള്ള അന്വേഷണവും പൊലീസ് നടത്തിവരികയാണ്.
أحدث أقدم