കൊല്ലം: കൊല്ലം ചിതറയിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ കാണാതായിട്ട് ഇന്നേയ്ക്ക് മൂന്ന് ദിവസമാകുന്നു. പന്ത്രണ്ടാം തീയതി രാവിലെയാണ് ചിതറ വളവുപച്ച സ്വദേശി അഭയ് (15 ) വീട് വിട്ടിറങ്ങിയത്. ട്യൂഷന് പോകുന്നെന്ന് പറഞ്ഞ് കുട്ടി വീട്ടിൽ നിന്നും ഇറങ്ങുകയായിരുന്നു.
അഭയ് ബാഗുകളുമായി പോകുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. മകൻ വീട് വിട്ട് പോകാനുള്ള കാരണം അറിയില്ലെന്നാണ് അചഛൻ ജിത്ത് പറയുന്നത്. അച്ഛൻ ജിത്ത് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പൊലീസ് അന്വഷണം ഊർജിതമാക്കിയിരിക്കുകയാണ്