കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ യുപിഎസ് സി ചെയര്‍മാന്‍; ആരാണ് അജയ് കുമാര്‍?




ന്യൂഡല്‍ഹി: മുന്‍ പ്രതിരോധ സെക്രട്ടറിയും ഐഎഎസ് കേരള കേഡര്‍ 1985 ബാച്ച് ഉദ്യോഗസ്ഥനുമായ അജയ് കുമാറിനെ യുപിഎസ്സി ചെയര്‍മാനായി നിയമിച്ചു. പ്രീതി സുദന്റെ കാലാവധി ഏപ്രില്‍ 29-ന് പൂര്‍ത്തിയായ സാഹചര്യത്തിലാണ് നിയമനം.

അജയ് കുമാര്‍ 2019 ഓഗസ്റ്റ് 23 മുതല്‍ 2022 ഒക്ടോബര്‍ 31 വരെ പ്രതിരോധസെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആറ് വര്‍ഷമോ 65 വയസ്സുവരെയോ ആണ് യുപിഎസ് സി ചെയര്‍മാന്റെ കാലാവധി. പത്ത് അംഗങ്ങളാണ് പരമാവധി സമിതിയില്‍ ഉണ്ടാകുക. നിലവില്‍ രണ്ട് അംഗങ്ങളുടെ ഒഴിവുണ്ട്. ഉത്തര്‍പ്രദേശ് സ്വദേശിയായ അജയ കുമാര്‍ കേരളസര്‍ക്കാരില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയടക്കമുള്ള പദവികള്‍ വഹിച്ചിട്ടുണ്ട്. പാലക്കാട് കളക്ടറായും പ്രവര്‍ത്തിച്ചു.
Previous Post Next Post