പാർക്ക്‌ ചെയ്തിരുന്ന ഓട്ടോറിക്ഷയിൽ നിന്നും മോഷണം.. കൂരോപ്പട സ്വദേശി പിടിയിൽ പിടിയിലായത് അയർക്കുന്നത്ത് വച്ച്


പാമ്പാടി : പാർക്ക്‌ ചെയ്തിരുന്ന ഓട്ടോറിക്ഷയിൽ നിന്നും 14000/-രൂപ വില വരുന്ന ടാബും, പാസ്സ്‌ബുക്കും മറ്റുരേഖകളുമടങ്ങുന്ന ബാഗ് മോഷ്ടിച്ച  ആളെ പിടികൂടി.കൂരോപ്പട, ളാക്കാട്ടൂർ, ആനക്കല്ലുങ്കൽ വീട്ടിൽ നിഥിൻ കുര്യൻ (35 വയസ്സ് )ആണ് പള്ളിക്കത്തോട് പോലീസിന്റെ പിടിയിലായത്.

05/5/25 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പള്ളിക്കത്തോട് കൂരോപ്പട റോഡ് സൈഡിൽ കൊള്ളികുളവിൽ ജൂവലറിയുടെ മുൻഭാഗത്ത് പാർക്ക് ചെയ്തിരുന്ന പ്രൈവറ്റ് ഓട്ടോറിക്ഷയുടെ പിൻ സീറ്റിൽ ഇരുന്ന 14000 രൂപയോളം വില വരുന്ന ടാബും മറ്റു രേഖകളും അടങ്ങുന്ന ബാഗ് മോഷണം പോവുകയായിരുന്നു. 8/ 5 /2025  ൽ പള്ളിക്കത്തോട് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
CCTV കളും മറ്റും പരിശോധിച്ചതിൽ നിരവധി കേസുകളിൽ പ്രതിയായിട്ടുള്ള നിതിൻ കുര്യനാണ് മോഷണം നടത്തിയത് എന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. പ്രതിക്കായി നടത്തിയ അന്വേഷണങ്ങൾക്കൊടുവിൽ ഇയാളെ അയർകുന്നം ഭാഗത്തു വച്ച് കണ്ടെത്തുകയും പള്ളിക്കത്തോട് IP SHO ടോംസൺ KP
SI  ഷാജി PN 
SI ജോബി ജേക്കബ്
Cpo ജയലാൽ
CPO രാജേഷ് എന്നിവർ അടങ്ങുന്ന അന്വേഷണസംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയും ആയിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
أحدث أقدم