കുമ്പളങ്ങാട് ബിജു വധക്കേസ്: പ്രതികളായ ബിജെപി പ്രവർത്തകർക്ക് ജീവപര‍്യന്തം




തൃശൂർ: ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്ന കുമ്പളങ്ങാട് ബിജുവിനെ വെട്ടിക്കൊന്ന കേസിൽ പ്രതികളായ ബിജെപി പ്രവർത്തകർക്ക് ജീവപര‍്യന്തം തടവും 1 ലക്ഷം രൂപ വീതം പിഴയും ശിക്ഷ. പ്രതികളായ സുമേഷ്, സെബാസ്റ്റ‍്യൻ, ജോൺസൺ, ജയേഷ്, ബിജു, സജീഷ്, സുനീഷ്, സനീഷ് എന്നിവരെയാണ് ജീവപര‍്യന്തം ശിക്ഷിച്ചത്.

9 പ്രതികളുണ്ടായിരുന്ന കേസിൽ ആറാം പ്രതി രവി വിചാരണയ്ക്കിടെ മരിച്ചു. ഇതോടെ മറ്റ് 8 പ്രതികളെയാണ് തൃശൂർ മൂന്നാം അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്.

പ്രതികൾ കുറ്റക്കാരെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു. 2010 മേയ് 16നായിരുന്നു തൃശൂർ കുമ്പളങ്ങാട് വായനശാലയ്ക്കു മുന്നിൽ വച്ച് ബിജുവിനെ വെട്ടിക്കൊന്നത്. രാഷ്ട്രീയ വൈരാഗ‍്യം മൂലമായിരുന്നു കൊലപാതകം.
أحدث أقدم