അബുദാബി: മുസഫയിലെ ഒരു
കടയിൽ ഇന്ന് ഉച്ചയ്ക്ക് വൻ തീപിടിത്തമുണ്ടായതായി അബുദാബി പൊലീസ് അറിയിച്ചു. അബുദാബി പൊലീസ്, സിവിൽ ഡിഫൻസ് അതോറിറ്റി എന്നിവർ സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തി
അപകടം നടന്ന കടയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. പ്രദേശത്ത് ഒട്ടേറെ വെയർഹൗസുകൾ, ഫാക്‌ടറികൾ, വ്യാപാര സ്‌ഥാപനങ്ങൾ തുടങ്ങിയ വ്യവസായ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു. ഇത്തരം സംഭവങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾക്കായി ഔദ്യോഗിക മാധ്യമങ്ങളിലൂടെയല്ലാതെ മറ്റ് ഉറവിടങ്ങളിൽ നിന്നുള്ള വിവരം പൊതുജനങ്ങൾ ആശ്രയിക്കരുതെന്ന് പൊലീസ് അഭ്യർഥിച്ചു.