തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരത്ത് അതിശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യത പ്രവചിക്കുന്നുണ്ട്. ഈ മണിക്കൂറുകളിൽ ജില്ലയിൽ റെഡ് അലർട്ടും പ്രഖ്യാപിച്ചു.
തിരുവനന്തപുരത്ത് നിലവിൽ അതിശക്തമായ മഴയാണ് ലഭിക്കുന്നത്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. മരം റോഡിലേക്ക് ഒടിഞ്ഞു വീണ് ഗതാഗതം തടസപ്പെട്ടു.