അധ്യാപികയിൽ നിന്ന് കൈക്കൂലി വാങ്ങി; പ്രധാന അധ്യാപകൻ വിജിലൻസ് പിടിയിൽ


അധ്യാപികയിൽ നിന്ന് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയ സ്കൂൾ പ്രധാന അധ്യാപകനെ വിജിലൻസ് പിടികൂടി. കോഴിക്കോട് വടകര പാക്കയിൽ ജെ ബി സ്കൂൾ പ്രധാന അധ്യാപകൻ ഇ എം രവീന്ദ്രനെയാണ് കോഴിക്കോട് വിജിലൻസ് സംഘം പിടികൂടിയത്.പി എഫ് അക്കൗണ്ടിൽ നിന്ന് നോൺ റീഫണ്ടബിൾ അഡ്വാൻസ് തുകയായി മൂന്നുലക്ഷം രൂപ ലഭിക്കാൻ അധ്യാപിക അപേക്ഷ നൽകിയിരുന്നു. ഈ പണം അനുവദിക്കുന്നതിനാണ് പ്രധാന അധ്യാപകൻ കൈക്കൂലി വാങ്ങിയത്..

പതിനായിരം രൂപ പണമായും തൊണ്ണൂറായിരത്തിന്റെ ചെക്കുമാണ് വാങ്ങിയത്. തുക ആവശ്യപ്പെട്ടപ്പോൾ അധ്യാപിക വിജിലൻസിൽ അറിയിക്കുകയായിരുന്നു. കോഴിക്കോട് വിജിലൻസ് യൂണിറ്റിലെ ഡിവൈഎസ്പി ബിജുവിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.

Previous Post Next Post