ലഹരിമരുന്ന് കേസില്‍ മലപ്പുറത്ത് തിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്ത യുവാവിന്റെ പിതാവും നിക്ഷേപത്തട്ടിപ്പ് കേസില്‍ പത്തനംതിട്ട കോയിപ്പുറം പൊലീസ് അറസ്റ്റ് ചെയ്ത യുവതിയുടെ മാതാവുമാണ് ഹൈക്കോടതിയെ സമീപിച്ചത്. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് പൊലീസ് മക്കളെ അറസ്റ്റ് ചെയ്തതെന്നും വിട്ടയക്കണമെന്നുമായിരുന്നു ആവശ്യം. അതത് മജിസ്‌ട്രേറ്റ് കോടതികള്‍ ജാമ്യം നിഷേധിച്ചതിനാല്‍ രണ്ടുപേരും നിലവില്‍ ജയിലിലാണ്.ഇരുവരെയും ഒരു സെക്കന്‍ഡുപോലും കസ്റ്റഡിയില്‍ വയ്ക്കരുതെന്ന് ഹര്‍ജികള്‍ തീര്‍പ്പാക്കിക്കൊണ്ട് ഹൈക്കോടതി പറഞ്ഞു. രണ്ട് കേസുകളിലും കാരണങ്ങള്‍ എഴുതി നല്‍കിയിട്ടില്ലെന്നും കോടതി വ്യക്തമാക്കി.ക്കോടതി പറഞ്ഞു.