നടുറോഡിൽ അനധികൃതമായി പാർക്ക് ചെയ്ത് ആംബുലൻസ്; ഇടിക്കാതിരിക്കാൻ വെട്ടിച്ചു, രോഗിയുമായെത്തിയ ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു…




തിരുവനന്തപുരം ::നടുറോഡിൽ അനധികൃതമായി പാർക്ക് ചെയ്തിരുന്ന ആംബുലൻസിൽ ഇടിക്കാതിരിക്കാൻ  ശ്രമിച്ച   രോഗിയുമായി വന്ന ആംബുലൻസ് ബൈക്കുകളിൽ ഇടിച്ചു മറിഞ്ഞ് അപകടമുണ്ടായതിന് പിന്നാലെ ചികിത്സയിലിരുന്ന രോഗി മരിച്ചു. വെള്ളറട കോവില്ലൂര്‍  സ്വദേശി ഡാനി കെ സാബു  (38) ആണ് മരണപ്പെട്ടത്. 

കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് നെട്ട ശങ്കരന്‍ കടവിലായിരുന്നു അപകടം. ഡ്രൈവറായ ഡാനി സവാരി കഴിഞ്ഞ് ലോറി കുലശേഖരത്ത് ഒതുക്കിയശേഷം വീട്ടിലേക്ക് വരുന്നതിനിടയിലാണ് നിയന്ത്രണം വിട്ട ബൈക്ക്  ശങ്കരന്‍ കടവിന് സമീപം അപകടത്തില്‍പ്പെട്ടത്.

റോഡിലേക്ക് തെറിച്ച് വീണ ഡാനിയുടെ കാലിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.  തുടര്‍ന്ന് ആംബുലന്‍സില്‍ കാരക്കോണം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ പനച്ചമൂട് ജംഗ്ഷനിൽ പാർക്ക് ചെയ്തിരുന്ന ആംബുലൻസിനെ ഇടിക്കാതിരിക്കാൻ ശ്രമിച്ച വാഹനം ബൈക്കുകളിൽ തട്ടി മറിയുകയായിരുന്നു.  
Previous Post Next Post