പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത വിഴിഞ്ഞം തുറമുഖം കമ്മിഷന്‍ ചെയ്യുന്ന ചടങ്ങില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ പങ്കെടുത്തതിനെ പരിഹസിച്ച മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനായ ചടങ്ങിലാണു രാഗേഷും ഇടംപിടിച്ചത്. രാഗേഷിന്റെ സാന്നിധ്യം ഇതിനോടകം ചൂടുള്ള ചര്‍ച്ചയ്ക്കും വഴി തുറന്നിട്ടുണ്ട്. സംഭവത്തില്‍ വിമര്‍ശനവുമായി ബിജെപി രംഗത്തെത്തി.
ക്ഷണിക്കാതെയാണ് കെ കെ രാഗേഷ് പരിപാടിയില്‍ പങ്കെടുത്തത് എന്നാണ് ബിജെപി വിമര്‍ശനം. കണ്ണൂര്‍ എംപി കെ സുധാകരന്‍, വി ശിവദാസന്‍, പി സന്തോഷ്‌കുമാര്‍ എന്നിവരുടെ പേരുകളും മുഖ്യാതിഥികളായി പരിപാടിയില്‍ ഉണ്ടായിരുന്നെങ്കിലും ശിവദാസന്‍ മാത്രമേ പങ്കെടുത്തത്.