തുർക്കിക്ക് പിന്നാലെ ബംഗ്ലാദേശിനെതിരെയും കടുത്ത നടപടിയുമായി ഇന്ത്യ


ഇന്ത്യാ – പാകിസ്ഥാൻ വെടിനിർത്തലിന് പിന്നാലെ, പാകിസ്ഥാനുമായി സൗഹൃദം പുലർത്തുന്ന രാജ്യങ്ങൾക്കെതിരെ ഇന്ത്യയുടെ കടുത്ത നടപടി തുടരുന്നു. ഭരണമാറ്റത്തെ തുടർന്ന് ഇന്ത്യയുമായുള്ള സൗഹൃദം കുറയ്ക്കുകയും പാകിസ്ഥാനുമായി അടുപ്പം പുലർത്തുകയും ചെയ്യുന്ന ബംഗ്ലാദേശിന് കനത്ത തിരിച്ചടി നൽകുന്നതാണ് കേന്ദ്രസർക്കാരിൻ്റെ പുതിയ തീരുമാനം. ബംഗ്ലാദേശിൽ നിന്നുള്ള ഇറക്കുമതിയിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. റെഡിമെയ്ഡ് തുണിത്തരങ്ങൾ, സംസ്കരിച്ച ഭക്ഷ്യ ഉൽപ്പന്നങ്ങൾ എന്നിവ ബംഗ്ലാദേശിൽ നിന്ന് തുറമുഖങ്ങൾ വഴി ഇറക്കുമതി ചെയ്യുന്നതിലാണ് നിയന്ത്രണം കൊണ്ടുവന്നത്.

Previous Post Next Post