വിവാഹം കഴിഞ്ഞ് ഏഴാം നാൾ മൂന്നാം ഭാര്യയെ അടിച്ചു കൊന്നു; യുവാവ് അറസ്റ്റിൽ



ലഖ്നൗ: വിവാഹം കഴിഞ്ഞ് ഏഴാം നാൾ ഭാര്യയെ അടിച്ചു കൊന്ന കേസിൽ രത്തൻപുർ സ്വദേശി രാജു പാൽ അറസ്റ്റിൽ. ഉത്തർപ്രദേശിലെ അമൗലിയിലാണ് സംഭവം. 26 വയസ്സുള്ള ആരതി പാലിയെയാണ് ഇയാൾ മർദിച്ച് കൊന്നത്. രാജുപാലിന്‍റെ മൂന്നാം വിവാഹമായിരുന്നു ആരതിയുമായി. വ്യാഴാഴ്ച വൈകിട്ട് രാജു പാൽ ഭാര്യയുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടുവെന്നും തൊട്ടു പിന്നാലെ വടികൊണ്ട് അടിച്ച് പരുക്കേൽപ്പിച്ചു.

രാജു പാൽ തന്നെയാണ് ഇക്കാര്യം ഭാര്യയുടെ ബന്ധുക്കളെ അറിയിച്ചത്. ബന്ധുക്കൾ വിവരമറിയിച്ചത് പ്രകാരം പൊലീസെത്തി പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

രാജു പാൽ നേരത്തേ വിവാഹം കഴിച്ച രണ്ടു സ്ത്രീകളും ഇയാളുടെ ഉപദ്രവം സഹിക്കാനാകാതെയാണ് ബന്ധമൊഴിഞ്ഞത്. ആദ്യം പൂജ പാൽ എന്ന പെൺകുട്ടിയെയാണ് വിവാഹം കഴിച്ചത്. ഈ വിവാഹം ഒരു വർഷം നീണ്ടു നിന്നു. പിന്നീട് സന്ധ്യ പാൽ എന്ന പെൺകുട്ടിയെ വിവാഹം കഴിച്ചെങ്കിലും പതിനഞ്ചു ദിവസം മാത്രമാണ് വിവാഹ ബന്ധം നീണ്ടു നിന്നതെന്ന് നാട്ടുകാർ പറയുന്നു.

Previous Post Next Post