പാമ്പാടി : മദ്യത്തിനും മയക്കമരുന്നിനും
എതിരെ *Say no to drugs* എന്ന സന്ദേശവുമായി വെള്ളൂർ സെന്റ് തോമസ് ഓർത്തഡോൿസ് സൺഡേ സ്കൂൾ കുട്ടികളും, അധ്യാപകരും നടത്തിയ ഫ്ലാഷ്മോബ് പാമ്പാടി ബസ് സ്റ്റാൻഡിൽ നടന്നു.
പരിപാടിയോടനുബന്ധിച്ചു വികാരി ഫാ. ഇട്ടി ഇട്ടി പാട്ടത്തിലിന്റെ അധ്യക്ഷതയിൽ നടത്തിയ പൊതുസമ്മേളനം മലങ്കര ഓർത്തഡോൿസ് കോട്ടയം ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. യൂഹാനോൻ മാർ ദിയസ്കൊറോസ് തിരുമനസ് ഉദ്ഘാടനവും
പാമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഡാലി റോയി മുഖ്യ പ്രഭാഷണവും നടത്തി.
യോഗത്തിൽ പാമ്പാടി S. I ജോജൻ ജോർജ്, വ്യാപാരവ്യവസായി അസോസിയേഷൻ പാമ്പാടി യൂണിറ്റ് പ്രസിഡന്റ് കുര്യൻ സഖറിയ, സൺഡേ സ്കൂൾ ഭദ്രാസന ഡയറക്ടർ വിനോദ് എം സഖറിയ, ഫാ. കുര്യൻ വർഗീസ് ഇഞ്ചക്കാട്ടു, ഹെഡ് മാസ്റ്റർ വിനു ടി ഐസക് എന്നിവർ പ്രസംഗിച്ചു