വീട്ടിലെ സ്വിമ്മിങ് പൂളിൽ വീണ് രണ്ട് വയസുകാരന് ദാരുണാന്ത്യം



പത്തനംതിട്ട: ചന്ദനപ്പള്ളിയിൽ രണ്ട് വയസുകാരൻ വീട്ടിലെ സ്വിമ്മിങ് പൂളിൽ വീണ് മരിച്ചു. ലിജോ - ലീന ദമ്പതികളുടെ മകനായ ജോർജ് സഖറിയയാണ് മരിച്ചത്. വിദേശത്ത് ആയിരുന്ന കുടുംബം ഒരാഴ്ച മുൻപാണ് പുതിയ വീട്ടിൽ താമസം തുടങ്ങിയത്.

കഴിഞ്ഞ രണ്ടാം തീയതി ആയിരുന്നു കു‍ഞ്ഞിന്‍റെ മാമ്മോദീസ നടത്തിയത്. അഞ്ചാം തീയതി പുതിയ വീടിന്‍റെ ഗൃഹപ്രവേശമായിരുന്നു.
Previous Post Next Post