പാക് അനുകൂല ഫെയ്സ്ബുക്ക് പോസ്റ്റ്; സിപിഎം നേതാവിനെതിരേ പരാതി





കോഴിക്കോട്: കക്കോടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് പാക് അനുകൂല ഫെയ്സ്ബുക്ക് പോസ്റ്റിട്ടതായി ആരോപണം. സംഭവത്തിൽ പ്രസിഡന്‍റിനെതിരേ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കമ്മിഷണർക്ക് പരാതി നൽകി.

സിപിഎം നേതാവ് കൂടിയായ ഷീബ കക്കോടിയാണ് ഫെയ്സ്ബുക്ക് പോസ്റ്റിട്ടത്. 'ദേശാതിർത്തിക്ക് അപ്പുറവും മനുഷ‍്യരാണ് വികാര വിചാരങ്ങൾ ഉള്ളവരാണ്' എന്നതായിരുന്നു ഫെയ്സ്ബുക്ക് പോസ്റ്റ്.

സംഭവം വിവാദമായതോടെ ഷീബ പോസ്റ്റ് പിൻവലിക്കുകയായിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വി.ടി. നിഹാൽ ആണ് പരാതി നൽകിയത്.
Previous Post Next Post