കളക്ടറേറ്റിൽ വിജിലൻസ് പരിശോധന; കൈക്കൂലി വാങ്ങുന്നതിനിടെ മൂന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരെ പിടികൂടി


പാലക്കാട് കളക്ടറേറ്റിൽ വിജിലൻസ് പരിശോധന. കൈക്കൂലി വാങ്ങുന്നതിനിടെ മൂന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരെ പിടികൂടി. ഡിവിഷണൽ അക്കൗണ്ടന്‍റ് ഓഫീസർ സാലുദ്ദീൻ ജെ, ജൂനിയർ സൂപ്രണ്ട് സി രമണി, ക്വാളിറ്റി കൺട്രോൾ ഓഫീസർ ശശീദരൻ എന്നിവരിൽ നിന്നാണ് കൈക്കൂലി പണം പിടികൂടിയത്

ഉദ്യോഗസ്ഥരിൽ നിന്നും 2000 രൂപ വീതം വിജിലൻസ് സംഘം കണ്ടെത്തി. പാലക്കാട് വിജിലൻസ് ഡിവൈഎസ്പി എസ് ഷംസുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘമാണ് കൈക്കൂലി പണം പിടികൂടിയത്. കൈക്കൂലി ആവശ്യപ്പെട്ടതോടെ പാലക്കാട് സ്വദേശിയായ കരാറുകാരൻ ഉദ്യോഗസ്ഥർക്കെതിരെ പരാതിയുമായി വിജിലൻസിനെ സമീപിക്കുകയായിരുന്നു. വിജിലൻസ് നൽകിയ ഫിനോഫ്തലൈൻ പുരട്ടിയ പണം വാങ്ങുന്നതിനിടയാണ് ഉദ്യോഗസ്ഥർ വിജിലൻസിന്റെ പിടിയിലായത്. പിടിയിലായ ഉദ്യോഗസ്ഥരുടെ വീടുകളിലും വിജിലൻസ് പരിശോധന നടന്നു.

Previous Post Next Post