കൊല്ലപ്പെടുന്ന ദിവസവും കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കി. നാലു വയസുകാരിയെ അമ്മ പുഴയിലെറിഞ്ഞ് കൊന്ന സംഭവത്തിൽ കുട്ടിയെ പീഡിപ്പിച്ച പ്രതിയുടെ മൊഴി





കൊല്ലപ്പെടുന്ന ദിവസവും കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കി. നാലു വയസുകാരിയെ അമ്മ പുഴയിലെറിഞ്ഞ് കൊന്ന സംഭവത്തിൽ കുട്ടിയെ പീഡിപ്പിച്ച പ്രതിയുടെ മൊഴി പുറത്ത്. കുട്ടിയെ കഴിഞ്ഞ ഒരു വർഷമായി പീഡിപ്പിച്ചിരുന്നതായി പ്രതി മൊഴി നൽകി. കുട്ടിയെ ഏറ്റവും ഒടുവിൽ ബലാത്സംഗം ചെയ്തത് തിങ്കളാഴ്ച രാവിലെയാണെന്ന് ബന്ധു മൊഴി നൽകി. അന്നേദിവസം രാത്രിയാണ് കുട്ടിയെ അമ്മ പാലത്തിൽ നിന്ന് ചാലക്കുടി പുഴയിലേക്ക് എറിഞ്ഞു കൊന്നത്. പുലർച്ചെയാണ് കുട്ടിയുടെ മൃതദേഹം പുഴയിൽ നിന്ന് കണ്ടെത്തിയത്.

വിശദമായ ചോദ്യം ചെയ്യിലിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. നിലവിൽ പ്രതി പൊലീസിൻ്റെ കസ്റ്റഡിയിലാണ്. ഇന്നലെയാണ് കുട്ടിയുടെ അച്ഛൻ്റെ ബന്ധുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.


Previous Post Next Post