ആത്മഹത്യ ചെയ്ത യുവാവിന്റെ സംസ്കാര ചടങ്ങിനിടെ.. മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു…


        
തിരു: സുഹൃത്തിനെ മരണത്തിലേയ്ക്ക് തള്ളിവിട്ടെന്നാരോപിച്ച് യുവാവിനെ തട്ടിക്കൊണ്ട് പോയി കൊല്ലാൻ ശ്രമിച്ചുവെന്ന് ആരോപണം. ക്രൂര മ‍ർദനത്തിന് പുറമെ കൈയിലുണ്ടായിരുന്ന പണവും പത്തംഗ സംഘം അപഹരിച്ചു.

സംഭവത്തിൽ നാല് പ്രതികളെ പൊലീസ് പിടികൂടി. പ്രതികളുടെ സുഹൃത്തായ ഒരു യുവാവ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തിരുന്നു. തുടർന്ന് സംസ്കാര ചടങ്ങുകൾക്ക് ശേഷമായിരുന്നു മർദനം.പൂജപ്പുര ആലപ്പുറം സ്വദേശിയായ വിഷ്ണു എന്നയാളാണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. തുടർന്ന് ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം തൈക്കാട് ശാന്തികവാടത്തിൽ സംസ്കാര ചടങ്ങുകൾ നടന്നു. ഇതിൽ പങ്കെടുക്കാനായി എത്തിയ, മരണപ്പെട്ട വിഷ്ണുവിന്റെ സുഹൃത്തായ തിരുമല പ്രവീണിനെയാണ് 10 പേരടങ്ങുന്ന സംഘം മർദ്ദിച്ച് അവശനാക്കിയ ശേഷം തട്ടിക്കൊണ്ടു പോയത്.


        

أحدث أقدم