കുതിച്ചുയർന്ന് സ്വർണം… വിലയിൽ വൻ വർധന..




തിരുവനന്തപുരം : ഒരു ദിവസത്തെ ഇടവേളക്ക് ശേഷം സ്വർണവിലയിൽ വൻ വർധന. പവന് 1760 രൂപയുടെ വർധനയാണ് ഉണ്ടായത്. പവന്റെ വില 71,440 രൂപയായി ഉയർന്നു. ഗ്രാമിന് 220 രൂപയും വർധിച്ചു. ഗ്രാമിന്റെ വില 8930 രൂപയായാണ് വർധിച്ചത്. ലോക വിപണിയിലും സ്വർണവില ഉയരുകയാണ്. ഒരാഴ്ചക്കിടയിലെ ഉയർന്ന നിരക്കിലേക്ക് ലോകവിപണിയിൽ സ്വർണവിലയെത്തി.

സ്പോട്ട് ഗോൾഡിന്റെ വില 0.2 ശതമാനം ഉയർന്ന് ഔൺസിന് 3,293.98 ആയി ഉയർന്നു. യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്കുകളും ഉയർന്നു. 0.3 ശതമാനമാണ് ഉയർന്നത്. 3,295.80 ഡോളറായാണ് വില ഉയർന്നത്. ഡോളർ ദുർബലമായതും നികുതി ബില്ലിനെ കുറിച്ചുള്ള യു.എസ് പാർലമെന്റിലെ ചർച്ചകളുമാണ് വില ഉയരാനുള്ള കാരണം.

ഇന്ത്യൻ ഓഹരി വിപണികൾ നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. സെൻസെക്സ് 116 പോയിന്റ് നേട്ടത്തോടെ വ്യാപാരം ഉയർന്നപ്പോൾ നിഫ്റ്റി 18 പോയിന്റ് നേട്ടമുണ്ടാക്കി. 81,303 പോയിന്റിലാണ് ബോംബെ സൂചികയിൽ വ്യാപാരം പുരോഗമിക്കുന്നത്. നിഫ്റ്റിയിൽ 24,000 പോയിന്റിന് മുകളിലാണ് വ്യാപാരം.

സെൻസെക്സിൽ സൺ ഫാർമസ്യൂട്ടിക്കൽസാണ് വൻ നേട്ടമുണ്ടാക്കിയത്. കമ്പനിയുടെ ഓഹരിവില 1.54 ശതമാനം ഉയർന്നു. ഹിന്ദുസ്ഥാൻ ടൈംസ്, എച്ച്.ഡി.എഫ്.സി ബാങ്ക്, നെസ്ലേ ഇന്ത്യ, മാരുതി സുസുക്കി തുടങ്ങിയ കമ്പനികളെല്ലാം നേട്ടത്തിലാണ്. ഇൻഡസ്‍ലാൻഡ് ബാങ്ക് 1.10 ശതമാനം നഷ്ടം രേഖപ്പെടുത്തി. അദാനി പോർട്സ്, ബജാജ് ഫിനാൻസ് എന്നിവയും നഷ്ടത്തിലാണ്.
أحدث أقدم