കേക്ക് തൊണ്ടയില്‍ കുടുങ്ങി ചികിത്സയിലായിരുന്ന യുവതി മരിച്ചു


        

കേക്ക് തൊണ്ടയില്‍ കുടുങ്ങി ചികിത്സയിലായിരുന്ന യുവതി മരിച്ചു.താനാളൂര്‍ മഹല്ല് ജുമാമസ്ജിദിന് സമീപം നമ്പിപറമ്പില്‍ സൈനബ (44) യാണ് മരിച്ചത്. ചായ കഴിക്കുന്നതിനിടെ വ്യാഴാഴ്ച വൈകിട്ട് ആയിരുന്നു കേക്ക് തൊണ്ടയില്‍ കുടുങ്ങി ആരോഗ്യപ്രശ്‌നങ്ങളുണ്ടായത്.തുടർന്ന് ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. ശനിയാഴ്ചയായിരുന്നു സൈനബയുടെ മകള്‍ ഖൈറുന്നീസയുടെ വിവാഹം.ഇതിനിടെയാണ് മരണം.

Previous Post Next Post