കണ്ണൂരില്‍ നിന്നാരംഭിച്ച എസ്എഫ്‌ഐ-യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് പോര് തലസ്ഥാനത്തേക്കും പടരുന്നു. പേരൂര്‍ക്കടയില്‍ യൂത്ത് കോണ്‍ഗ്രസ് കൊടി കത്തിച്ചതായി ആരോപണം. ജില്ലാ പദയാത്രയുടെ ഭാഗമായി പേരൂര്‍ക്കടയില്‍ കെട്ടിയിരുന്ന കൊടികളാണ് കത്തിച്ചത്.
വൈകുന്നേരം ഏഴ് മണിക്കാണ് സംഭവം നടന്നത്. സ്വാഗതസംഘം ഓഫീസും എസ്എഫ്‌ഐക്കാര്‍ ആക്രമിച്ചെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. പൊലീസ് നോക്കിനില്‍ക്കെയാണ് ആക്രമിച്ചതെന്നും ആരോപിക്കുന്നു. കൊടി കത്തിച്ചതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രദേശത്ത് മാര്‍ച്ച് നടത്തി.