കൈക്കൂലി കേസ്; ഇഡി ഉദ്യോഗസ്ഥർക്ക് ജാമ്യം



കൊച്ചി: കളളപ്പണം വെളുപ്പിക്കൽ കേസ് ഒതുക്കി തീർക്കാൻ കൊല്ലത്തെ കശുവണ്ടി വ്യവസായിയിൽ നിന്നു രണ്ട് കോടി രൂപ ആവശ്യപ്പെട്ടതുമായ കേസിൽ പ്രതികളായ ഇഡി ഉദ്യോഗസ്ഥർക്ക് ജാമ്യം അനുവദിച്ച് കോടതി.

പ്രതികളായ വിൽസൺ വർഗീസ്, രജസ്ഥാൻ സ്വദേശി മുകേഷ് കുമാർ, ചാർട്ടേഡ് അക്കൗണ്ടന്‍റ് രഞ്ജിത് വാരിയർ എന്നിവർക്കാണ് മൂവാറ്റുപുഴ വിജിലൻസ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

പ്രതികളെ അഞ്ചു ദിവസം കൂടി കസ്റ്റഡിയിൽ വേണമെന്ന വിജിലൻസിന്‍റെ ആവശ്യം കോടതി തളളുകയായിരുന്നു. എന്നാൽ ഒന്നാം പ്രതിയായ ഇഡി അസിസ്റ്റന്‍റ് ഡയറക്ടർ ശേഖർകുമാറിനെ അറസ്റ്റു ചെയ്തിട്ടില്ല.
Previous Post Next Post