ഭീകരാക്രമണത്തിനെതിരേ കർശന നടപടിയുമായി ഇന്ത്യ

ന്യൂഡൽഹി: ഭീകരാക്രമണത്തിനെതിരേ കർശന നടപടിയുമായി ഇന്ത്യ. ഭാവിയിൽ നടക്കുന്ന ഏതൊരു ഭീകര പ്രവർത്തനവും ഔദ്യോഗികമായി ഇന്ത്യക്കെതിരായ യുദ്ധമായി കണക്കാക്കുമെന്നും ശക്തമായി തിരിച്ചടിക്കുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

വൈകിട്ട് 6 മണിക്ക് വിളിച്ചു ചേർത്തിട്ടുള്ള വാർത്താ സമ്മേളനത്തിൽ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടായേക്കുമെന്നാണ് വിവരം. ഡൽ‌ഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നതതല യോഗം ചേർന്നിരുന്നു. ഇതിനു പിന്നാലെയാണ് സുപ്രധാന തീരുമാനം.
أحدث أقدم