പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരർക്കായി തിരച്ചിൽ തുടരുന്നതിനിടെ ഭീകരബന്ധമുള്ള യുവാവ് മരിച്ച നിലയിൽ. കുൽഗാം സ്വദേശി ഇംതിയാസ് അഹമ്മദ് മഗ്രെ യാണ് മരിച്ചത്. പുഴയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.പാകിസ്താൻ ഭീകര വാദികളുടെ 2 ഒളിത്താവളങ്ങളെ കുറിച്ച് ഇയാൾക്ക് അറിവുണ്ടായിരുന്നതായി പോലീസ് പറഞ്ഞു.തെരച്ചിൽ നടക്കുന്നതിനിടെ രക്ഷപ്പെടാനായി നദി യിലേക്ക് ചാടുകയായിരുന്നു.
ഏപ്രിൽ 23 ടാങ്മാർഗ് വനത്തിൽ സുരക്ഷാ സേന തകർത്ത ഒളിത്താവളം സംബന്ധിച്ച് ഇയാളാണ് വിവരം നൽകിയത് എന്നും പോലീസ്.ഒരു ഒളിത്താവളം നേരത്തെ ഇയാള്‍ പൊലീസിന് കാണിച്ചുകൊടുത്തിരുന്നു. ഇവിടെ നിന്ന് ആയുധങ്ങള്‍ അടക്കം പൊലീസ് കണ്ടെത്തിയിരുന്നു. രണ്ടാമത്തെ ഒളിത്താവളം കണ്ടെത്താനുള്ള ശ്രമത്തിനിടയിലാണ് ഇയാള്‍ പൊലീസില്‍ നിന്ന് രക്ഷപ്പെടാനായി നദിയിലേക്ക് ചാടിയത്.