മദ്യലഹരിയില്‍ മകന്‍ അമ്മയെ ചവിട്ടിക്കൊലപ്പെടുത്തി, എല്ലുകള്‍ പൊട്ടിയ നിലയില്‍




തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് തേക്കടയില്‍ മദ്യലഹരിയില്‍ മകന്‍ അമ്മയെ ചവിട്ടിക്കൊലപ്പെടുത്തി. നെടുമങ്ങാട് സ്വദേശി ഓമന(75)യാണ് കൊല്ലപ്പെട്ടത്. മകന്‍ മണികണ്ഠനെ വട്ടപ്പാറ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ അര്‍ധരാത്രിയോടെയായിരുന്നു സംഭവം.

വട്ടപ്പാറയിലെ വീട്ടിലാണ് ഓമന താമസിക്കുന്നത് മദ്യലഹരിയിലാണ് മകന്‍ കൃത്യം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഓമനയുടെ ശരീരത്തിലെ എല്ലുകള്‍ പൊട്ടിയ നിലയിലായിരുന്നു. അമ്മയുമായുണ്ടായ വഴക്കിനിടയില്‍ പ്രകോപിതനായ മകന്‍ ചവിട്ടിക്കൊലപ്പെടുത്തുകയായിരുന്നു. നാട്ടുകാര്‍ ഓമനയെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വീട്ടില്‍ സ്ഥിരം പ്രശ്നങ്ങള്‍ ഉണ്ടാകാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. മണികണ്ഠന്‍ തുടര്‍ച്ചയായി മദ്യപിക്കുന്നതില്‍ ഓമനയ്ക്ക് പ്രശ്നങ്ങളുണ്ടായിരുന്നു. ഓമനയുടെ ഏക മകനാണ് മണികണ്ഠന്‍.
أحدث أقدم